മാലോത്ത് കസബയിൽ "ചിലമ്പൊലി" നാദം മുഴങ്ങി യുവ സംവിധായിക ആദിത്യ ബേബി കലോത്സവം ഉദ്ഘാടനം ചെയ്തു
മാലോം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ 2025-26 വർഷത്തെ സ്കൂൾ കലോത്സവം "ചിലമ്പൊലി" നടിയും, സംവിധായകയും തിരക്കഥാകൃത്തുമായ ആദിത്യ ബേബി ഉദ്ഘാടനം ചെയ്തു. 40 ഓളം നാടകങ്ങളിൽ അഭിനയിച്ചതിന്റെയും,സ്വന്തമായി കഥ എഴുതി സംവിധാനം ചെയ്ത "കാമദേവൻ നക്ഷത്രം കണ്ടു" ,നീലമുടി എന്നീ സിനിമകൾ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൻ്റെയും അനുഭവങ്ങൾ കുട്ടികളുമായി സംവദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി ടോമി മുഖ്യാതിഥിയായി പിടിഎ വൈസ് പ്രസിഡണ്ട് ജാനു നാരായണൻ, എസ്എംസി ചെയർമാൻ അരൂപ് സി സി ,എം പി ടി എ പ്രസിഡൻറ് ദീപാ മോഹൻ ,എച്ച് എം ഇൻ ചാർജ് ബീന ചാക്കോ, ഹയർസെക്കൻഡറി വിഭാഗം കലോത്സവം കൺവീനർ നിഷ സി വി, സ്റ്റാഫ് സെക്രട്ടറി ജിതേഷ് തോമസ്, മാർട്ടിൻ ജോർജ്, സ്കൂൾ പാർലമെൻറ് സെക്രട്ടറി ദേവിക അജയൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ മിനി പോൾ സ്വാഗതവും ഹൈസ്കൂൾ കലോത്സവം കൺവീനർ പ്രവീൺകുമാർ എൻ നന്ദിയും അർപ്പിച്ചു.
No comments