മാലോം: കേരള ഗ്രാമീൺ ബാങ്കിൻ്റെ വള്ളിക്കടവ് ശാഖ വള്ളിക്കടവിൽ നിന്ന് മാറ്റി മറ്റൊരു ടൗണിലേക്ക് മാറ്റാൻ ചിലർ നടത്തിയ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനായി വള്ളിക്കടവ് ജനകീയ കൂട്ടായ്മ നടത്തിയ ഇടപെടൽ ഫലം കണ്ടു. ജില്ലാ കളക്ടറും ലീഡ് ബാങ്കായ കാനാറാ ബാങ്ക് റീജനൽ മാനേജരും കേരള ഗ്രാമീൺ ബാങ്ക് റീജനൽ മാനേജരും ഈ ആവശ്യത്തോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഗ്രാമീൺ ബാങ്ക് അധികാരികൾക്ക് പ്രത്യേക സർക്കുലറിലൂടെ ഗ്രാമീൺ ബാങ്ക് വള്ളിക്കടവ് ശാഖ വള്ളിക്കടവിൽ തന്നെ നിലനിർത്താനും ഗ്രൗണ്ട് ഫ്ളോറിൽ ആ പ്രദേശത്തു തന്നെ കെട്ടിടം കണ്ടെത്താനും നിർദ്ദേശം നൽകിയിരിക്കുകയാണ് അതിനായി പ്രത്യേക ഓർഡറും ഇറക്കിയിരിക്കുകയാണ്. ജനകീയ കൂട്ടായ്മ ആക്ഷൻ സമിതി ചെയർമാൻ എൻ.ഡി വിൻസെൻ്റ് ജനറൽ കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ ട്രഷറർ ഡേവിസ് കാഞ്ഞിരമറ്റം, വിൻസെൻ്റ് കുന്നോല ഇവരുടെ നേതൃത്തിൽ മേലധികാരികളെ ഇതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സാധിച്ചു. ജില്ലാകളക്ടറുടെ ഇടപെടൽ കാര്യങ്ങൾ എളുപ്പമാക്കി
No comments