പത്തുവർഷം മുമ്പ് കാഞ്ഞങ്ങാട്ട് ഉണ്ടായ സംഘർഷക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കാഞ്ഞങ്ങാട്: പത്തുവർഷം മുമ്പ് കാഞ്ഞങ്ങാട്ട് ഉണ്ടായ സംഘർഷക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കാഞ്ഞങ്ങാട്, ആറങ്ങാടി, നാലുപുരപ്പാട്ടിൽ എൻ പി അറഫാത്തി (33)നെയാണ് ഹൊസ്ദുർഗ്ഗ് പൊലീസ് മംഗ്ളൂരു വിമാനത്താവളത്തിൽ വച്ച് അറസ്റ്റു ചെയ്തത്.
പത്തുവർഷം മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായ സംഘർഷത്തിൽ പ്രതിയായ അറഫാത്തിനെതിരെ വാറന്റ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹാജരായില്ല. ഇതേ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും അയച്ചു കൊടുത്തിരുന്നു. ഗൾഫിലായിരുന്ന അറഫാത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് മംഗ്ളൂരു വിമാനതാവളത്തിൽ എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാൽ അറഫാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകയായിരുന്നു. വിവരമറിഞ്ഞ് മംഗ്ളൂരുവിലേയ്ക്ക് പോയ ഹൊസ്ദുർഗ്ഗ് പൊലീസ് പ്രതിയെ ഏറ്റുവാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു.
No comments