Breaking News

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ അജയൻ കൂട്ടക്കളത്തിന്റെ ചികിത്സാധനസമാഹരണത്തിനു വേണ്ടി ജനകീയ കമ്മിറ്റി രൂപീകരിച്ചു

വെള്ളരിക്കുണ്ട് : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി കണ്ണൂർ മിംസ് ഹോസ്പിറ്റൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ അജയൻ കൂട്ടക്കള (26)ത്തിന്റെ ചികിത്സാധനസമാഹരണത്തിനു വേണ്ടി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഇന്ന് വൈകുന്നേരം വെള്ളരിക്കുണ്ട് മിൽമ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു. യോഗത്തിൽ വെച്ച് നിർദ്ധന കുടുംബാംഗമായ അജയന്റെ ഭാരിച്ച ചികിത്സാചിലവിലേക്ക് പണം കണ്ടെത്തുന്നതിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുവാൻ തീരുമാനിച്ചു ഇതിനായി ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന വികാരി ഫാ ജോൺസൺ അന്ത്യംകുളം എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

കഴിഞ്ഞ മാസം ആഗസ്റ്റ് 28 ന് നല്ലൊമ്പുഴയിൽ വെച്ചാണ് അജയൻ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചത്. ഗുരുതരപരിക്കുകളോടെ ചികിത്സയിലുള്ള അജയനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഇതിനായി ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു മറ്റു ധനസമാഹരണ പരിപാടികളിലേക്ക് കടക്കുകയാണ് ജനകീയകമ്മിറ്റി.

No comments