കുമ്പളപ്പള്ളിയിൽ പ്രീപ്രൈമറി രക്ഷിതാക്കൾക്കായി പാരൻ്റ്സ് അവയർനസ് ക്ലാസ് സംഘടിപ്പിച്ചു
കരിന്തളം:കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കൾക്കായി പാരൻസ് അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. ടീച്ചേഴ്സ് അക്കാദമിയിലെ സൈക്കോളജി അധ്യാപിക മഞ്ജുഷ പ്രിയേഷ് ക്ലാസ് കൈകാര്യം ചെയ്തു. ഏവരെയും പിടിച്ചിരുത്തുന്ന ക്ലാസ് രക്ഷിതാക്കൾക്ക് പുത്തനറിവ് പകരുന്നതായിരുന്നു. പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡണ്ട് ജോസ്ലിൻ ബിനു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു കൂടോൽ ,സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ എന്നിവർ സംസാരിച്ചു. ബി ജയനി നന്ദി പറഞ്ഞു
No comments