മടിക്കൈ ബങ്കളത്ത് വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി നാട്ടുകാർ കൈകോർക്കുന്നു
നീലേശ്വരം: ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി നാട്ടുകാർ കൈകോർക്കുന്നു. മടിക്കൈ ബങ്കളം മുങ്ങത്തെ പരേതരായ അമ്പു - ലക്ഷ്മി ദമ്പതികളുടെ മകൻ പള്ളിപ്പുറം രാജന്റെ (35) ചികിത്സക്കായാണ് നാട്ടുകാർ സഹായ സമിതി രൂപീകരിച്ച രംഗത്ത് വന്നത്.പ്രവാസിയായിരുന്ന രാജൻ അസുഖത്തെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. ഇപ്പോൾ രണ്ട് വൃക്കകളുടേയും പ്രവർത്തനം പൂർണമായി നിലച്ച രാജന്ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിനെ വിധേയമാകണം. രാജനെ ജീവിതത്തിലേക്ക്തിരിച്ചുകൊണ്ടുവരാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് 30 ലക്ഷത്തോളം രൂപ ചിലവ് വരും.മറ്റ് യാതൊരു വരുമാനവും ഇല്ലാത്ത രാജനെ ചികിത്സക്കാനാണ് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ ചെയർമാനും കെഎം വിനോദ് കൺവീനറും കെ പ്രഭാകരൻ ട്രഷററുമായി ജനപങ്കാളിത്തത്തോടെ ചികിത്സാ സഹായ സമിതി രൂപീകരിച്ചത്.
രാജനെ സഹായിക്കാനുള്ള അക്കൗണ്ട് നമ്പർ: 68700100015880 ഐ എഫ് എസ് സി BARBVJMK
No comments