മാലോത്ത് കസബ സ്കൂളിൽ എസ് പി സി യൂണിറ്റിന്റെ ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു
വെള്ളരിക്കുണ്ട് : ജി എച് എസ് എസ് മാലോത്ത് കസബ സ്കൂളിൽ എസ് പി സി യൂണിറ്റിന്റെ ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ് എച് ഒ സതീഷ് കെ. പി. പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. എസ് പി സി കേഡറ്റ്സ് എസ് പി സി ഗീതം ആലപിച്ചു. പി ടി എ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയ കാലായിൽ, വാർഡ് മെമ്പർ ജെസ്സി ടോമി എന്നിവർ വിശിഷ്ടാതിഥികളായി. പി ടി എ വൈസ് പ്രസിഡന്റ് ജാനു പൂവത്തുമൊട്ട, എസ് എം സി ചെയർമാൻ അരൂപ് സി.സി., സ്കൂൾ ഹെഡ്മിസ്ട്രസ് ലീജ കെ.വി., സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, ഷാലി വി. ജെ, എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ CPO സുബാഷ് വൈ.എസ്. സ്വാഗതവും ACPO മഞ്ജുഷ ടി.തോമസ് നന്ദിയും പറഞ്ഞു.
No comments