Breaking News

നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ കമലാക്ഷി (76) അന്തരിച്ചു


നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ കമലാക്ഷി (76) അന്തരിച്ചു. സിപിഐ(എം) മുൻ കാറളം ബ്രാഞ്ച് അംഗവും 1970 കളിൽ മഹിളാ സമാജം സെക്രട്ടറിയായി പൊതുരംഗത്ത് വന്നയാളും, അക്കാലത്ത് നാടകങ്ങളിലും സാംസ്ക്കാരിക രംഗത്തും സജീവമായിരുന്നവരുമാണ്. ചെരക്കര രാഘവൻ നായരുടേയും, കൊഴുമ്മൽ ശാരദമ്മയുടേയും മകളാണ്. ഭർത്താവ്: പരേതനായ സി കുഞ്ഞിരാമൻ നായർ. മക്കൾ: രഘുനാഥൻ, മധുസൂദനൻ,നിധീഷ്, പരേതനായ പവിത്രൻ. മരുമക്കൾ: പ്രീത രാവണീശ്വരം, വിജി ബങ്കളം. സഹോദരങ്ങൾ: വിജയൻ മേക്കാറളം, രവീന്ദ്രൻ കുറ്റിക്കോൽ, പത്മിനി ആലക്കോട്, സതീദേവി ബാംഗ്ലൂർ,പരേതരായ മനോഹരൻ,പ്രസന്ന.

No comments