Breaking News

മയം കാണിക്കാതെ വാനരപ്പട കർഷകർക്ക് കഷ്ടകാലം ... ബിരിക്കുളം കോട്ടമടലിൽ വീട്ടുവളപ്പിലെ തേങ്ങകൾ നശിപ്പിക്കാനെത്തിയ വാനരന്മാർ

ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൊട്ടമടൽ പ്രദേശക്കാർ കുരങ്ങ് ശല്യത്താൽ വലയുന്നു. ചക്കയുടേയും മാങ്ങയുടേയും സീസൺ കഴിഞ്ഞിട്ടും തേങ്ങ, ഇളനീർ തുടങ്ങിയവയ്ക്കായി ചെറുതും വലുതുമടങ്ങിയ മുപ്പതോളം വാനരക്കൂട്ടങ്ങൾ ഈ പ്രദേശത്ത് വിഹരിക്കുകയാണ്. ഫലവൃക്ഷങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കുരങ്ങുകൾ നശിപ്പിക്കുന്നുണ്ട്. വീട്ടുവളപ്പിൽ ഉണക്കാനിടുന്ന വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ടുപോയി നശിപ്പിക്കുന്നതും പതിവാണ്. ആട്ടിയോടിച്ചാൽ മരങ്ങളുടെ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഇവ ഉടനെത്തന്നെ തിരിച്ചെത്തും. വീടുകളിലെ കുടിവെള്ള ടാങ്കുകളുടെ മുകളിൽ കയറിയിരിക്കുന്നതും നിത്യകാഴ്ചയാണ്. വീടുകളുടെ ഓടുകളും പ്ലാസ്റ്റിക് ഷീറ്റുകളും നശിപ്പിക്കുന്നുമുണ്ട്. കാട്ടുപന്നിക്കു പുറമെ കുരങ്ങു ശല്യം കൂടി ആയതോടെ നാട്ടുകാർ ദുരിതത്തിലായി. വനംവകുപ്പിൻ്റെ നേതൃത്വത്തിൽ അടിയന്തിര പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.


No comments