Breaking News

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു; ചാടി രക്ഷപ്പെട്ട് ജീവനക്കാർ, യാത്രക്കാരെയും മാറ്റി


പാലക്കാട്: പാലക്കാട് കോട്ടോപാടത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ഓടുന്ന ബസിൽ നിന്ന് പുക ഉയർന്നു. മണ്ണാർക്കാട് അരിയൂരിലാണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്സ് എന്ന ബസ്സിൽ നിന്നാണ് വലിയതോതിൽ പുക ഉയർന്നത്. ഇതോടെ ബസിൽ നിന്ന് ജീവനക്കാർ ചാടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാരെയും മാറ്റി. 

ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. എസ് എസ് ബ്രദർസ് എന്ന ബസിന്റെ പുറക് വശത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ബസ് ജീവനക്കാരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിറത്തി യാത്രക്കാരെ പുറത്ത് ഇറക്കി. പത്ത് മിനിറ്റ് നേരെ ബസിൽ നിന്ന് പുക ഉയർന്നു. എന്താണ് പുക ഉയരാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല.

No comments