Breaking News

പത്താമത് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ചരിത്രകാരന്‍ ഡോ .സി ബാലന്


കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്ററിന്റെ 10-ാമത് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. സി ബാലന്. 10000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം. കോടോം ബേളൂരിലെ ചെന്തളത്ത് സി കുഞ്ഞമ്പുവിന്റെയും പാട്ടിയമ്മയുടെയും മകനാണ്. അട്ടേങ്ങാനം ശ്രീ ശങ്കര എ യു പി സ്‌കൂളിലും രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രീഡിഗ്രി ബിരുദവും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എംഎ ബിരുദവും ഒന്നാം റാങ്കോടെ പാസായി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ എംഫില്‍ പിഎച്ച്ഡിയും പ്രൊഫസര്‍ കെ കെ എന്‍ കുറുപ്പിന്റെ കീഴില്‍ എംഫീലും ഡോ:രാജന്‍ ഗുരുക്കളുടെ കീഴില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ 1980 മുതല്‍ അധ്യാപകനായി. 2007 മുതല്‍ 2012 വരെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയായി. അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ കേരള ഉന്നത വിദ്യാഭ്യാസ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കാലടി ശങ്കരാചാര്യ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം, പൈതൃക പഠന കേന്ദ്രം (തൃപ്പൂണിത്തറ), ഗവേണിംഗ് ബോഡി അംഗം, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല സെനറ്റ് അംഗം കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണ ഗൈഡ്, ആറു പേര്‍ അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുകയും ചെയ്യ്തു.പ്രാദേശിക ചരിത്രത്തില്‍ പഠന ഗവേഷണം നടത്തുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ പുസ്തകങ്ങള്‍ കാസര്‍കോട് ചരിത്രവും സമൂഹവും ,ഒരു തുളു നാടന്‍ പെരുമ , വടക്കന്‍ പെരുമ, കൊടവലം, അഡ്വക്കേറ്റ് കെ പുരുഷോത്തമന്റെ ജീവിതം ഓര്‍മ്മ പഠനം, കയ്യൂര്‍ അവസ്ഥയും ആഖ്യാനവും, കയ്യൂര്‍ പോരാട്ടത്തിന്റെ കനല്‍ ചിന്തകള്‍, കയ്യൂര്‍, എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ രഞ്ജിനി മക്കള്‍ ഗൗതം, വൈശാഖ്. പുരസ്‌കാരം ജേതാവിന് ജൂറി അംഗങ്ങള്‍ ആയ ഡോ. എ അശോകന്‍, ഡോ. കെ പി ജയരാജന്‍, ടി. കെ.നാരായണന്‍, എം വി രാഘവന്‍,എന്നിവര്‍ അടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. തിരുവോണനാളില്‍ നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ നടത്തുന്ന ഓണാഘോഷവും കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാര വിതരണവും തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍നിര്‍വഹിക്കും.


No comments