Breaking News

വോട്ട് അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം: കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പരപ്പയിൽ പ്രകടനം നടത്തി


പരപ്പ :  കേന്ദ്ര സർക്കാറിൻ്റെ നെറികേട് ജനമദ്ധ്യത്തിൽ തുറന്ന് കാട്ടി രാജ്യത്തെ പൗരൻമാരുടെ വോട്ടവകാശം സംരക്ഷിക്കാൻ  രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് ഐക്യദാർഡ്യമർപ്പിച്ച് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി പരപ്പയിൽ  ഐക്യദാർഡ്യ പ്രകടനവും ,പ്രതിഷേധ യോഗവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി ഒ സജി, സിജോ പി ജോസഫ്, കണ്ണൻ പട്ട്ളം തുടങ്ങിയവർ സംസാരിച്ചു.

പ്രകടനത്തിന് നൗഷാദ് കാളിയാനം, സി വി ബാലകൃഷ്ണൻ, ലിസ്സി വർക്കി, കെ പി ചിത്രലേഖ, കെ പി ബാലകൃഷ്ണൻ, അശോകൻ ആറളം, കാനത്തിൽ ഗോപാലൻ, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, വിജയൻ കക്കാണത്ത്, ഭാസ്ക്കരൻ പരപ്പ എന്നിവർ നേതൃത്വം നല്കി.

No comments