Breaking News

നിലേശ്വരം പോലീസ് സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു


നീലേശ്വരം :നിലേശ്വരം പോലീസ് സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാ-കായിക മത്സരങ്ങളും വലിയ പൂക്കളം തീർത്തും വടം വലി മത്സരം നടത്തിയും ഓണാഘോഷം ഗംഭീരമായി കൊണ്ടാടി. ഓണാഘോഷ പരിപാടി ള്ളിൽ പോലിസ് ഉദ്യോഗസ്ഥരും  കുട്ടികളും നാട്ടുകാരും ഉൾപ്പെടെ പങ്കെടുത്തുകൊണ്ടാണ് ഓണാഘോഷം നടത്തിയത് . വളരെയധികം വാശിയേറിയ ,പോലിസ് ഉദ്യോഗസ്ഥർ നാല് ടീമുകളായി നിന്ന് മത്സരിച്ച കമ്പവലി മത്സരത്തിൽ എ എസ് ഐ മഹേന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ച് ഓവറോൾ ചാമ്പ്യൻമാരായി. ഓണാഘോഷ പരിപാടികളുടെ   ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫിസർ  നിബിൻ ജോയിയുടെ അധ്യഷതയിൽ കാഞ്ഞങ്ങാട്   ഡി വൈ എസ് പി . സി കെ .സുനിൽകുമാർ നിർവഹിച്ചു. നഗരസഭാ വൈസ്  ചെയർമാൻ. പി പി മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായി.പി ആർ ഒ പ്രകാശൻ എ എസ് ഐ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വാർഡ് കൗൺസിലർ ഇ ഷജീർ ,വ്യാപാരി - വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ വി സുരേഷ് കുമാർ ,പ്രസ്സ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം ,എസ് ഐ മാരായ സി സുമേഷ്ബാബു ,ശ്രീകുമാർ,രതീശൻ കെ വി, ജഗന്മയൻ, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ മഹേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്  കുമാർ പള്ളിക്കെ പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി.







No comments