ഭിന്നശേഷി മെഡിക്കൽ ക്യാമ്പിന്റെ ബി ആർ സി തല ഉദ്ഘാടനം കോട്ടിക്കുളം ജി യു പി സ്കൂളിൽ നടന്നു
ബേക്കൽ : ബേക്കൽ ബിആർസി പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സഹായ ഉപകരണങ്ങളും വിവിധ അലവൻസുകളും നൽകുന്നതിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പിന്റെ ബി ആർ സി തല ഉദ്ഘാടനം ജി യു പി സ്കൂൾ കോട്ടിക്കുളത്ത് വച്ച് നടന്നു. കേൾവി - സംസാരവൈകല്യം വിഭാഗത്തിൽ 15 കുട്ടികളും ചലന പരിമിതി വിഭാഗത്തിൽ 30 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ: ആശ ഇ കെ , ഇ എൻ റ്റി സ്പെഷ്യലിസ്റ്റ് ഡോ: ഷഹർബാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ വിജയൻ നിർവഹിച്ചു, ബി ആർ സി ട്രെയിനർ മുഹമ്മദലി പി. എം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ അബ്ദുൾ സലാം എം എച്ച് അധ്യക്ഷനായി. ബേക്കൽ എ ഇ ഒ സൈനുദ്ധീൻ മുഖ്യാഥിതി ആയി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേന്ദ്രൻ, വാർഡ് മെമ്പർ സൈനബ അബൂബക്കർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ സീമ. പി എന്നിവർ സംസാരിച്ചു
No comments