Breaking News

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ പനത്തടിയിൽ പ്രകടനവും പൊതുയോഗവും നടത്തി

പനത്തടി : ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പതിനാറ് ദിവസമായി നടത്തുന്ന വോട്ടർ അധികാർ യാത്രയുടെ സമാപനത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് കെജെ ജെയിംസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി  ജോണി ജോലമ്പുഴ, ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സി കൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി എസ് മധുസൂദനൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാ സുകുമാരൻ, പഞ്ചായത്ത് മെമ്പർ എൻ വിൻസൻറ്, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം ശ്രീധരൻ, യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് അജീഷ് കോളിച്ചാൽ, മൈനോരിറ്റി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോസ് നാഗരോലിൽ,  മണ്ഡലം ജനറൽ സെക്രട്ടറിമാരായ സണ്ണി കുന്നംകുളം, വിഡി തോമസ്, ഇൻകാസ് ഖത്തറിൻ്റെ കമ്മറ്റി മെമ്പർ സണ്ണി അബ്രഹാം എന്നിവർ സംസാരിച്ചു. രാജീവ് തോമസ് സ്വാഗതവും കെഎൻ വിജയകുമാർ നന്ദിയും പറഞ്ഞു. പിഎം ബാബു, ജിജി പോൾ, സണ്ണി ഇലവുങ്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


No comments