ഇടതുപക്ഷ സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിര വെള്ളരിക്കുണ്ട് മേഖലയുടെ സമര പ്രഖ്യാപന കൺവെൻഷൻ ബി.എം.എസ് ജില്ലാ സിക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ഇടതുപക്ഷ സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരെ ബി.എം.എസ് സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 14 വരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന പഥയാത്രകളുടെ മുന്നോടിയായി വെള്ളരിക്കുണ്ട് മേഖലയുടെ സമര പ്രഖ്യാപന കൺവെൻഷൻ ബി.എം.എസ് ജില്ലാ സിക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.എം.എസ് മേഖല വൈസ് പ്രസിഡൻ്റ് റെജി കുമാർ അദ്ധ്യക്ഷത വഹിച്ചു മേഖല പ്രസിഡൻ്റ് രാമചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗം. പി. എസ്സ് രാധാകൃഷ്ണൻ, പി.വി. വിനോദ് തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. മേഖല സിക്രട്ടറി വിനോദ്കുമാർ സ്വാഗതവും ദാമോദരൻ നാട്ടക്കൽ നന്ദിയും പറഞ്ഞു.
No comments