Breaking News

സൗഹൃദം പൂത്തു ത്തൊരുക്കിയ ഓണപ്പൂക്കളം ഷാൻ കൃഷ്ണയുടെ വീട്ടിൽ ചങ്ങാതികൂട്ടം നടന്നു ജില്ലാതല ഉദ്ഘാടനം ഉദിനൂരിലെ ഷാൻ കൃഷ്ണയുടെ വീട്ടിൽ നടന്നു


ചെറുവത്തൂർ: ഓണപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണക്കളികൾ കളിച്ചും, ഓണക്കോടിയും ഓണസമ്മാനവും നൽകി സന്തോഷം പങ്കുവെച്ച് കൂട്ടുകാരുടെ ചങ്ങാതിക്കൂട്ടം ഷാൻ കൃഷ്ണയുടെ വീട്ടിലെത്തി.

പൂർണ്ണമായും കിടപ്പിലായും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം തുടരുകയും ചെയ്യുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യ ഉൾച്ചേരലിന്റെയും ഭാഗമായി സമഗ്ര ശിക്ഷാ കാസർഗോഡ്, ബി.ആർ.സി ചെറുവത്തൂർ ചേർന്ന് സംഘടിപ്പിച്ച സവിശേഷ പരിപാടിയായ ചങ്ങാതിക്കൂട്ടത്തിൻ്റെ ജില്ലാതല പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം

 പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസനകുമാരി നിർവഹിച്ചു. ചടങ്ങിൽ ചെറുവത്തൂർ ബി.ആർ.സി ബ്ലോക്ക് | പ്രോഗ്രാം കോ-ഓഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി ചെറുവത്തൂർ എ. ഇ. ഒ രമേശൻ പുന്നത്തിരിയൻ, വാർഡ് മെംമ്പർ ചന്ദ്രിക സി.വി. എന്നിവർ എങ്കെടുത്തു ചടങ്ങിൽ സി.കെ എൻ എസ് ജി.എച്ച് എസ് എസ് ഹെഡ്മിസ്ട്രസ്, ലത ടീച്ചർ, സിനി ആർട്ടിസ്റ്റ് കപോതൻശ്രീധരൻ നമ്പൂതിരി പി.ടി.എ പ്രസിഡണ്ട് ഉമേശൻ സ്റ്റാഫ് സെക്രട്ടറി സനൂപ് എം, രാമകൃഷ്ണൻ, ഉഷ, ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യംക്കേറ്റർമാർ, സി.ആർ സി.സി മാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രുതി എം.പി, വൃന്ദ എം , ശേയ എം.വി , മുംതാസ് പി.എം, രജനി പി.യു, റോഷ്നി ബി, ഷിബി മോൾ ടിവി, ഷീബ എ.കെ നിമിതകെ.യു, രജിത പി., അനുശ്രീ പി , ശ്രീജിന കെ, ഷാനിബ പി.കെ എന്നിവർ നേതൃത്വം നൽകി ബി.ആർ.സി ട്രെയിനർ പി. രാജഗോപാലൻ സ്വാഗതവും സ്പെഷ്യൽ എഡുക്കേറ്റർ രജനി പി.യു നന്ദിയും പ്രകാശിപ്പിച്ചു.

No comments