വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നർക്കിലക്കാട് കർഷകച്ചന്ത ആരംഭിച്ചു
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നർക്കിലക്കാട് കർഷകച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഉത്ഘാടനം നിർവ്വഹിച്ചു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളികുട്ടി പോൾ, മെമ്പർമാരായ സി പി സുരേശൻ, ബിന്ദു മുരളീധരൻ, ശാന്തി കൃപ, ഓമന കുഞ്ഞിക്കണ്ണൻ,കാർഷിക വികസന സമിതി അംഗം ജനാർദ്ദനൻ കയനി, പഞ്ചായത്ത് സെക്രട്ടറി കെ. രജിത്ത്, കൃഷി അസിസ്റ്റന്റ് സ്മിജ പി വി, പെസ്റ്റ് സ്കൗട്ട് വിജേഷ് സി പി, പ്രജിത രാജേന്ദ്രൻ, എം. നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി സിന്ധു നന്ദിയും പറഞ്ഞു.
No comments