പന്ന്യാർമാനി, കോട്ടഞ്ചേരി ടൂറിസം ഊർജിതമാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം ; ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം നടന്നു
വെള്ളരിക്കുണ്ട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എ കെ പി എ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ചൊവ്വാഴ്ച വൈകുന്നേരം ചിറ്റാരിക്കാൽ WMC സ്റ്റുഡിയോയിൽ വെച്ച് നടന്നു.
പന്ന്യാർമാനി, കോട്ടഞ്ചേരി ടൂറിസം ഊർജിതമാക്കാനും, എത്രയും വേഗത്തിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും വേണമെന്നുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് സിബി വെള്ളരിക്കുണ്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മേഖല സെക്രട്ടറി റെനി ചെറിയാൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പി ആർ ഒ രാജീവൻ സ്നേഹ, ജില്ലാ സ്വാശ്രയ സംഘം ചെയർമാൻ കെസി എബ്രഹാം, ജില്ലാ വനിതാവിംഗ് കോർഡിനേറ്റർ രമ്യാ രാജീവൻ, ജില്ലാ ബ്ലഡ് ഡൊണേഷൻ കോർഡിനേറ്റർ അനിൽ അപ്പൂസ്, മേഖലാ ട്രഷറർ അനീഷ് പരിണയ, മേഖലാ വൈസ് പ്രസിഡന്റ് വിനായകപ്രസാദ്, മേഖലാ സാന്ത്വനം കോർഡിനേറ്റർ ബിനു കെജെ, മേഖലാ ഇൻഷുറൻസ് കോർഡിനേറ്റർ ബാബു കൊന്നക്കാട്, രാജപുരം യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരി, യൂണിറ്റ് ഇൻ ചാർജ് വിപിൻരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ തോമസ് സ്വാഗതവും ട്രെഷറർ ബെൻ സെബാസ്റ്റ്യൻ നന്ദിയും രേഖപെടുത്തി.
പുതിയ ഭാരവാഹികളായി സിബി വെള്ളരിക്കുണ്ട് (യൂണിറ്റ് പ്രസിഡന്റ് ),ജോർജ് സിയോൺ(വൈസ് പ്രസിഡന്റ്),ബാബു കൊന്നക്കാട് (സെക്രട്ടറി),ജിൽസൺ വി ജി(ജോയിന്റ് സെക്രട്ടറി), വിനായകപ്രസാദ്(ട്രഷറർ),ഷോജി ജോസഫ്(പിആർഒ) എന്നിവരെ തിരഞ്ഞെടുത്തു. ജസ്റ്റിൻ തോമസ് , മഹേഷ് പോൾ , അനീഷ് പരിണയ എന്നിവരെ മേഖല കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.
No comments