സംസ്ഥാന കുഡോ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം പള്ളിക്കരയിലെ കെ വി പൂർണ്ണ സന്തോഷിന് സ്വർണ മെഡൽ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കുഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ13 വിഭാഗത്തിൽ നീലേശ്വരം പള്ളിക്കരയിലെ കെ വി പൂർണ്ണ സന്തോഷിന് സ്വർണ മെഡൽ. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പൂർണ്ണ ചോളമണ്ഡലം ഏരിയ മാനേജർ പള്ളിക്കര കാരാട്ട് വളപ്പിൽ കെ.എം സന്തോഷിന്റെയും നീലേശ്വരം അശോക ഫാർമസിയിലെ പി.പി പ്രജിതയുടെയും മകളാണ്. സഹോദരൻ സച്ചിദാനന്ദൻ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
No comments