ദുരിതമനുഭവിക്കുന്ന കമുക് കർഷകർക്ക് ഗവൺമെന്റ് അടിയന്തര ധനസഹായം പ്രഖ്യാപിക്കണം ; ബളാൽ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് പൊന്നുമുണ്ട യൂണിറ്റ് കമ്മിറ്റി രൂപികരണ യോഗം
ബളാൽ: കർഷകർക്ക് തിരിച്ചടിയായി കാമുകിൻ തോട്ടങ്ങളിൽ മഹാ കളിരോഗം വ്യാപകമാവുന്നു. കഴിഞ്ഞ നാലു മാസമായി പെയ്യുന്ന കനത്തമഴയാണ് രോഗം വ്യാപകമാകാൻ കാരണം മഴയത്ത് മരുന്ന് തളിച്ചാലും പ്രയോജനം ലഭിക്കാറില്ല. കൂടാതെ ഓലമഞ്ഞളിപ്പ് മൂലം കമുക് തോട്ടങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.
തോട്ടത്തിലെ കമുകുകളിൽ കേടിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ഏറിയാൽ ഒരു വർഷം വരെയേ ചെടികൾ പിടിച്ച് നിൽക്കാറുള്ളൂ. ക്രമേണ തോട്ടത്തിലെ എല്ലാ കമുകുകളിലേക്കും കേട് വ്യാപിച്ച് തോട്ടം തന്നെ നാമാവശേഷമായി തീരുന്നു
ദുരിതമനുഭവിക്കുന്ന കമുക് കർഷകർക്ക് ഗവൺമെന്റ് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് ബളാൽ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് പൊന്നുമുണ്ട യൂണിറ്റ് കമ്മിറ്റി രൂപികരണ യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡണ്ട് ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു
ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ് ഉദ്ഘാടനം ചെയ്തു വാർഡിന്റെ ചാർജ് വഹിക്കുന്ന ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടികാല . ജോർജ് ജോസഫ് ആഴാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ടി വി ചന്ദ്രൻ സ്വാഗതവും ജോസ് അബ്രാഹം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ പ്രസിഡണ്ട് സുനിൽ കണ്ടത്തിൽ . സെക്കട്ടറി സുസ്മി ബിജു
No comments