കെ.എസ്.കെ.ടി.യു കാലിച്ചാമരത്ത് ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു
കരിന്തളം:കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കെഎസ് കെടിയു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ കൈക്കൂലി അല്ല,അഭിമാനമാണ്.ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ക്കൊണ്ട് ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു.കാലിച്ചാമരത്ത് വെച്ച് നടന്ന പരിപാടി കെ എസ് കെ ടി ജില്ല സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പി പി രാജേഷ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി കെ സതീശൻ,എം വി രതീഷ് ,വരയിൽ രാജൻ, ലെനിൻ പ്രസാദ്,ഉഷ രാജു, ഷിനി വാസു, പി വി കുമാരൻ, ശൈലജ സുരേഷ് എന്നിവർ സംസാരിച്ചു.വില്ലേജ് സെക്രട്ടറി എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. തുടർന്ന് കെ എസ് കെ ടി യു പള്ളപ്പാറ യൂണിറ്റിലെ വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും അരങ്ങേറി
No comments