ബളാൽ - ചുള്ളി റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം
ബളാൽ : പഞ്ചായത്ത് ആസ്ഥാനമായ ബളാലിനെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന ബളാൽ-മരുതുംകുളം - ചുള്ളി റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് മെക്കാഡാം ടാറിങ് ചെയ്തു നവീകരിക്കണമെന്ന് ബളാൽ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി മരുതുംകുളം യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു
വാർഡ് പ്രസിഡണ്ട് ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടികാല യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി . ശോഭ അജി, ശ്യാമള ഗോപാലകൃഷ്ണൻ , മഹേഷ് പെരിയാട്ട് . നാരയണൻ തലകുളം തുടങ്ങിയവർ പ്രസംഗിച്ചു.ടിവി ചന്ദ്രൻ സ്വാഗതവും ബാബുരാജ് മരുതുംകുളം നന്ദിയും പറഞ്ഞു
No comments