കൂളിമാവ് ഉന്നതിയുടെ കുടിവെള്ള ക്ഷാമം അകറ്റി പരപ്പ ബ്ലോക്ക് പഞ്ചായത്ത്
പരപ്പ : കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയരത്തിൽ കിടക്കുന്ന പട്ടിക വർഗ ഉന്നതി ആണ് കൂളിമാവ്. ഇവിടെ കൂടിവെള്ള ക്ഷാമം അതി രൂക്ഷമാണ്.തീർത്തും വരുമാനം കുറഞ്ഞ 21 കുടുംബങ്ങൾ കുടുംബങ്ങൾ ആണ് ഇവിടെ താമസിച്ചു വരുന്നത്.കാലങ്ങളായി വളരെയേറെ ബുദ്ധിമുട്ടിയാണ് ഈ കുടുംബങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്.. അതിനൊരു പരിഹാരമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കൂളിമാവ് കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് മെമ്പർ. ഇ.ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ബിജു കുമാർ. കെ. ജി. ജി. ഇ. ഒ.ജയരാജൻ. പി. കെ., കുടുംബശ്രീ ചെയർ പേഴ്സൺ ബിന്ദു,,പത്മനാഭൻ, പി. ഗംഗാധരൻ, ദാമോദരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടു നൽകിയ കല്ലളനെ ബ്ലോക്ക് പ്രസിഡന്റ് ആദരിച്ചു..... തദ്ദേശ സ്ഥാപനത്തിന്റെ ഒരു പദ്ധതി തദ്ദേശിയ ജനതയുടെ മനം നിറച്ചതായി ഉത്ഘാടന ചടങ്ങ് സാക്ഷ്യപ്പെടുത്തി.. പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ സ്വാഗതവും ബിജു. നന്ദിയും പറഞ്ഞു
No comments