വിരമിക്കുന്നതിന്റെ ഭാഗമായി സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയവർക്കെല്ലാം സമ്മാനം നൽകി അധ്യാപകൻ
ഒടയംചാൽ : സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയവർക്കെല്ലാം സമ്മാനം നൽകി അധ്യാപകൻ. അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവ വിജയികൾക്കാണ് ഹയർസെക്കൻഡറി അധ്യാപകനായ പി മോഹനൻ സമ്മാനങ്ങൾ നൽകിയത് .മത്സരിച്ച് ജയിച്ച ഒന്നാം സ്ഥാനം നേടിയ വ്യക്തിഗത ഇനങ്ങളിലെ കുട്ടികൾക്കും ഗ്രൂപ്പ് ഇനങ്ങളിലെ കുട്ടികൾക്കും പ്രത്യേകം സമ്മാനം നൽകി. 200 ഓളം മെമന്റുകളാണ് ഇതിനുവേണ്ടി തയ്യാറാക്കിയത്. കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപകന്റെ റിട്ടയർമെന്റ് വർഷത്തിലാണ് വിദ്യാർത്ഥികൾക്ക് സമ്മാനം നൽകിയത്. ഹയർസെക്കൻഡറി ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്ററും കെ എസ് ടി എ ജില്ലാ ജോ.സെക്രട്ടറിയുമായ മോഹനൻ വിരമിക്കുന്നത് 2026 മെയ് മാസത്തിലാണ്
No comments