ബന്തടുക്കയിൽ പത്താംതരം വിദ്യാർത്ഥിനി തൂങ്ങിമരിച്ചനിലയിൽ
ബന്തടുക്ക : ബന്തടുക്ക ഉന്തത്തടുക്കയിൽ പത്താംതരം വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കുണ്ടംകുഴി സ്കൂളിൽ പഠിക്കുന്ന ദേവികയാണ് ( 15 ) മരണപ്പെട്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം കഞ്ഞി ഹോട്ടൽ നടത്തുന്ന സവിതയുടെ മകളാണ്. വിവരമറിഞ്ഞ് ബേഡകം പോലീസും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം
No comments