പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം: ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്പൻ്റ് ചെയ്തു
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിൽ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ സൈനുദ്ധീനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്‌തു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ചൊവ്വാഴ്‌ചയാണ് പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ സൈനുദ്ദീനെ നീലേശ്വരം പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്‌ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഷൻ ഓർഡർ ഇറക്കിയത്.
No comments