ബേത്തൂർ പാറയിൽ കാർ ഓട്ടോയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം ; ഡ്രൈവർ ആസിഡ് കഴിച്ച് മരിച്ചു
ബേത്തൂർ പാറ : ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഓട്ടോഡ്രൈവർ ആസിഡ് കഴിച്ച് മരിച്ചു. പള്ളഞ്ചിയിലെ അനീഷാണ് ആസിഡ് കഴിച്ച് മരിച്ചത്.
ഇന്നലെ വൈകിട്ട് ബേത്തൂർ പാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് വിദ്യാർത്ഥികളെയും കയറ്റി പോവുകയായിരുന്നു അനീഷിന്റെ ഓട്ടോറിക്ഷയുടെ പിറകിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്ക് പറ്റിയിരുന്നു. അപകടത്തിന് പിന്നാലെ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആസിഡ് കഴിക്കുകയായിരുന്നു നാട്ടുകാർ അനീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
No comments