ഇസ്രയേൽ ഭീകരതക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ജനസദസ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : പ്രകോപനമില്ലാതെ ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ അക്രമണത്തിലും പലസ്തീനിൽ ഉൾപ്പടെ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിലും പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ജനസദസ് സംഘടിപ്പിച്ചു. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നടന്ന സദസ് എൻസിപി സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഡ്വ. പി എം സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. കെ വി കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറന്പിൽ, കെ എം ബാലകൃഷ്ണൻ, വി വി കൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, സണ്ണി അരമന, രതീഷ് പുതിയ പുരയിൽ, കരീം ചന്തേര, പി പി രാജു, അസീസ് കടപ്പുറം എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ സ്വാഗതം പറഞ്ഞു. പരിപാടിക്കു മുന്നോടിയായി നഗരത്തിൽ പ്രകടനവും നടന്നു.
No comments