ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡ് സമ്മേളനം നടത്തി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ ഉത്ഘാടനം ചെയ്തു
കോളിച്ചാൽ : ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാർഡ് സമ്മേളനം നടത്തി. പതിനാറാം വാർഡ് പ്രാന്തർകാവ്,ഒമ്പതാം വാർഡ് റാണിപുരം എന്നിവിടങ്ങളിൽ നടന്ന സമ്മേളനം പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ ഉത്ഘാടനം ചെയ്തു.
പ്രാന്തർകാവിൽ ബൂത്ത് പ്രസിഡണ്ട് രവീന്ദ്രൻ പുല്ലുമല അധ്യക്ഷത വഹിച്ചു പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രാമചന്ദ്രൻ പുല്ലടുക്കം മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി പ്രതീഷ് പനത്തടി, വൈസ് പ്രസിഡണ്ടുമാരായ മോഹനൻ കോട്ടക്കുന്ന്, മനോജ് പുല്ലുമല, എന്നിവർ സംസാരിച്ചു. ബൂത്ത് സെക്രട്ടറി കൃഷ്ണൻ പുതിയകുടി സ്വാഗതവും, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രമ്യ സത്യൻ നന്ദിയും പറഞ്ഞു. മനോജ് പുല്ലുമല ചെയർമാനായും കൃഷ്ണൻ പുതിയകുടിയെ കൺവീനറായും ഇരുപത്തിയൊന്നംഗ വാർഡ് കമ്മറ്റിയും രൂപീകരിച്ചു.
ഒമ്പതാം വാർഡിൽ നടന്ന സമ്മേളനത്തിൽ ജില്ല കമ്മറ്റി അംഗം രാമചന്ദ്ര സരളായ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ എം ചെയർമാനായും, സുധി എ കൺവീനറായും ഇരുപത്തിയൊന്ന് അംഗ കമ്മറ്റി രൂപീകരിച്ചു. വേണുഗോപാലൻ എ, ശശി എംകെ, ചന്ദ്രൻ എം എന്നിവർ സംസാരിച്ചു.വാർഡ് ഇൻചാർജർ സുരേഷ് എംകെ സ്വാഗതവും, ബൂത്ത് സെക്രട്ടറി സുധി എ നന്ദിയും പറഞ്ഞു.
No comments