കരിന്തളം : കിളിയളം ബാനം വരഞ്ഞുർ റൂട്ടിൽ പുതുതായി യാത്ര ആരംഭിച്ച ദേവാർച്ചന ബസ്സിന് ചാങ്ങാട് വെച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ വി അജിത് കുമാ ർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു പി നാരായണൻ, രാജേഷ് എം പുതുക്കുന്ന് എന്നവർ സംസാരിച്ചു കെ ബാലകൃഷ്ണൻ സ്വാഗതവും സി നാരായണൻ നായർ നന്ദിയും പറഞ്ഞു. നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻറെ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 28 കോടി രൂപ മുടക്കിയാണ് വരഞ്ഞൂർ ബാനം റോഡും കിളിയളം പാലവും നിർമ്മിച്ചത്. ഒരു കെഎസ്ആർടിസി ബസ് കൂടി ഇതിലേ അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം
No comments