ഓട്ടോ ടാക്സി വിഭാഗത്തിൽപ്പെട്ട മഹീന്ദ്ര ജിത്തോയേയും, റ്റാറ്റാ ഐറിസ്സ് വണ്ടികളെയും ജി പി എസിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി ഡ്രൈവർമാർ
കോഴിക്കോട് : ഓട്ടോ ടാക്സി വിഭാഗത്തിൽപ്പെട്ട മഹീന്ദ്ര ജിത്തോയേയും, റ്റാറ്റാ ഐറിസ്സ് വണ്ടികളെയും ജി പി എസ് ൽ നിന്നും ഒഴിവാക്കണമെന്നും കണ്ണൂർ എയർപ്പോട്ടിലേക്ക് ഇത്തരം വണ്ടികൾക്ക് പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ട് ഉദുമ എം എൽ എ സി.എച്ച് കുഞ്ഞമ്പു അവറുകളുടെ സാന്നിദ്ധ്യത്തിൽ ഓട്ടോ ടാക്സി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് പെർസണൽ സെക്രട്ടറി മുമ്പാകെയും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഗതാഗത വകുപ്പ് മന്ത്രി കെ.പി ഗണേഷ് കുമാർ, നിയസഭാ സ്പീക്കർ എ.എൻ ഷംസീർ, മട്ടന്നൂർ എം എൽ എ ഷൈലജ ടീച്ചർ എന്നിവർക്ക് നിയമസഭ കവാടത്തിൽ വച്ച് നേരിട്ട് നിവേദനം നൽകി. സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ പെരിയങ്ങാനം, സെക്രട്ടറി ലിനീഷ് കോഴിക്കോട്, ട്രഷറർ ബഷീർ തൃശ്ശൂർ, ജോയിൻ സെക്രട്ടറി ഗിരീഷ് മുള്ളേരിയ, കാസർഗോഡ് ജില്ലാ കമ്മറ്റിയംഗം സുമിത്ര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
No comments