Breaking News

ദേശീയ പാതയിൽ എടനാട് എൽപി സ്കൂളിന് സമീപം വയോധികൻ കാറിടിച്ചു മരിച്ചു വാഹനം നിർത്താതെ പോയി


പയ്യന്നൂർ: ദേശീയ പാതയിൽ എടനാട് എൽപി സ്കൂളിന് സമീപം വയോധികൻ കാറിടിച്ചു മരിച്ചു. എടാട്ട് കേന്ദ്രീയ വിദ്യാലയത്തിന് സമീപം താമസിക്കുന്ന ടി.കെ.അബ്ദു (78) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.45 മണിയോടെയാണ് അപകടം. എടനാട് എൽപി സ്കൂളിന് മുൻവശത്തെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കാറിടിച്ച് തെറിച്ചു വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഏഴിലോട് ഭാഗത്തു നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോയ കാർ കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. വെളുത്ത കാറിടിച്ചാണ് അപകടമുണ്ടായതെന്ന നാട്ടുകാരൻ കുഞ്ഞിമംഗലത്തെ ദിലീപ് കുമാർ പയ്യന്നൂർ പോലീസിന് നൽകിയ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് നരഹത്യക്കിടയാക്കിയ കുറ്റത്തിനാണ് കേസ്.

No comments