Breaking News

24 ന്യൂസ്, ഫ്ലവേഴ്സ് ചാനലുകൾ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ജ്യോതിർഗമയ '-SKN 40 രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ 8 കമ്പ്യൂട്ടർ യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും നല്കി


ചാമുണ്ഡിക്കുന്ന് : 24 ന്യൂസ്, ഫ്ലവേഴ്സ് ചാനലുകൾ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ജ്യോതിർഗമയ '-SKN 40 രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ 8 കമ്പ്യൂട്ടർ യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും നല്കി. കമ്പ്യൂട്ടർ വിതരണ ഉദ്ഘാടനം കാസറഗോഡ് അസി എക്സൈസ് കമ്മീഷണർ പി.അൻവർ സാദത്ത് നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി.അശോകൻ സ്വാഗതം ആശംസിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. 24 ന്യൂസിൻ്റെ കാസറഗോഡ് ബ്യൂറോ ചീഫ്  അരുൺ പാറക്കൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ലത അരവിന്ദ്, വാർഡ് മെമ്പർ  പ്രീതി കെ എസ് , പി ടി എ പ്രസിഡണ്ട്  സുഹാസ് കെ, SMC ചെയർമാൻ ബിനീഷ് കൂപ്പ് , മദർ പി ടി എ പ്രസിഡണ്ട് ശാലിനി വിനോദ്, പി ടി എ വൈസ് പ്രസിഡണ്ട് സുനിൽ രാജ് സീനിയർ അസിസ്റ്റൻ്റ്  ശാരി ജി നായർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 24 ന്യൂസിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കോർഡിനേറ്റർ  സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ നല്കി. സ്റ്റാഫ് സെക്രട്ടറി സിന്ധുമോൾ അഴകത്ത് ചടങ്ങിന് നന്ദി പറഞ്ഞു.


No comments