ചിറ്റാരിക്കാൽ സബ്ജില്ലാ സ്കൂൾ ഗെയിംസിന് നാളെ വെള്ളരിക്കുണ്ട് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമാവും
വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ സബ് ജില്ലാ ഗെയിംസ് & സ്പോർട്സിന്റെ ഭാഗമായ ഗെയിംസ് മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കും.സെപ്റ്റംബർ 17 ന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ, അണ്ടർ 19,17 ആൺകുട്ടികളുടെ വിഭാഗങ്ങൾക്കും പെൺകുട്ടികളുടെ എല്ലാ വിഭാഗങ്ങൾക്കും മത്സരങ്ങൾ നടക്കും.
സെപ്റ്റംബർ 18 വ്യാഴാഴ്ച എല്ലാ വിഭാഗങ്ങൾക്കും ഉള്ള വോളിബോൾ മത്സരവും , സെപ്റ്റംബർ 19 വെള്ളിയാഴ്ച അണ്ടർ 14 ബോയ്സ് ഫുട്ബോൾ മത്സരവും, സെപ്റ്റംബർ 20 ശനിയാഴ്ച എല്ലാ വിഭാഗത്തിനും ചെസ്സ് മത്സരവും സെന്റ് ജൂഡ് ഹയർസെക്കൻഡറി സ്കൂൾ വെള്ളരിക്കുണ്ടിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .
No comments