Breaking News

ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ സ്പോർട്സ് 2025 സംഘാടകസമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: 2025- 26 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ സ്പോർട്സിന് വെള്ളരിക്കുണ്ട് സെൻറ്. ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ ആതിഥേയത്വം വഹിക്കുകയാണ്.മേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി, സെപ്റ്റംബർ 11 വ്യാഴാഴ്ച വെള്ളരിക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രൂപീകരിച്ചു.പ്രസ്തുത യോഗത്തിൽ സബ്ജില്ലാ കായികമേളയുടെ രക്ഷാധികാരിയും സ്കൂൾ മാനേജറുമായ റവ. ഡോ. ഫാ.ജോൺസൺ അന്ത്യംകുളം, ചെയർമാനായ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം,ജനറൽ കൺവീനറായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ, കൺവീനറായ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഫാ. സന്തോഷ് പീറ്റർ, ജോയിൻ കൺവീനർ ഹെഡ്മാസ്റ്റർ ജോസ്കുട്ടി എം .യു എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രിൻസിപ്പാൾ ഡോ. ഫാ.സന്തോഷ് കെ പീറ്റർ സ്വാഗതമാശംസിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ അധ്യക്ഷതയും , സ്കൂൾ മാനേജർ ഡോ. ഫാ. ജോൺസൺ അന്ത്യംകുളം അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. ഒക്ടോബർ 6,7,8 തിയ്യതികളിലാണ് കായികമേള നടത്തുവാൻ തീരുമാനിച്ചത് . പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസ്കുട്ടി എം. യു നന്ദി അറിയിച്ചു

No comments