വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ട ഔദ്യോഗിക ഫയൽ നഷ്ടപ്പെട്ടുപോയെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ
കാസർകോട് : വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ട ഔദ്യോഗിക ഫയൽ നഷ്ടപ്പെട്ടുപോയെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ. തെറ്റായും വ്യക്തത ഇല്ലാതെയും വിവരം നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണ്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമീഷന്റെ ഹിയറിങ്ങിൽ പരാതി പരിഗണിക്കുകയായിരുന്നു വിവരാവകാശ കമീഷണർ. വിവരാവകാശ നിയമം നടപ്പിലാക്കിയിട്ട് 20 വർഷമായിട്ടും ഉദ്യോഗസ്ഥർ അതിന്റെ ഗൗരവം
ഉൾക്കൊണ്ടിട്ടില്ലെന്നും അത് പരിഹരിക്കാൻ കൂടുതൽ പരിശീലനം നൽകുമെന്നും കമീഷൻ പറഞ്ഞു. ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്ക് സമൻസ് അയക്കുമെന്നും കമീഷണർ പറഞ്ഞു. ഹിയറിങ്ങിൽ 15 പരാതികളിൽ 13 എണ്ണം തീർപ്പാക്കി.
No comments