ഇടത്തോട് - നീലേശ്വരം റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം ; ബി.ജെ.പി
എടത്തോട് ; നീലേശ്വരം റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും, തകർന്ന റോഡ് നവീകരിക്കാതെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് അധികൃതർ. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സ്ഥലം എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും, അതിനു മറുപടിയായി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പഴയ കരാറുകാരന്റെ അനാസ്ഥയാണ് റോഡ് പണി അനിശ്ചിതമായി നീളാൻ കാരണമെന്നും,പുതിയ കരാറുകാരനെ ടെൻഡർ ഏൽപ്പിക്കാൻ നടപടി എടുത്തുവരുകയാണെന്നും മന്ത്രി നിയമസഭയെ അറിയിക്കുന്നു. ഇലക്ഷൻ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നീട് ഈ റോഡിനെ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. രണ്ട് ഭരണകക്ഷി എം.എൽ.എ മാരുടെ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായിട്ടു പോലും ' ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ റോഡ് നവീകരണത്തിനായി എം.എൽ.എ.മാരുടെ ഭാഗത്തു നിന്നോ മന്ത്രിയുടെ ഭാഗത്തു നിന്നോ യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല എന്ന് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് പഞ്ചായത്ത് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ബാബുരാജ് പറഞ്ഞു. ശില്പശാലയിൽ പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീ.ബളാല്‍ കുഞ്ഞിക്കണ്ണൻ, മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ട മാണി ,പിസി പത്മനാഭൻ, അഡ്വക്കേറ്റ് രാജഗോപാൽ, സി കെ സുകുമാരൻ, ചന്ദ്രൻ പൈക്ക, വിനോദ് തലയടുക്കം എന്നിവർ സംസാരിച്ചു
No comments