Breaking News

ബേക്കൽ ഉപജില്ല 'മഞ്ചാടി' ദ്വിദിന ശില്പശാല സമാപനത്തിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു

ബേക്കൽ : വിദ്യാകിരണവും നവകേരളമിഷനും സഹകരിച്ച് അടിസ്ഥാന ഗണിതശേഷി വികസിപ്പിക്കാൻ തയ്യാറാക്കിയ നൂതനാശയ പരിപാടി സംസ്ഥാനത്ത് ആദ്യമായി ബേക്കൽ ഉപജില്ലയിൽ ഈ അക്കാദമിക വർഷം നടപ്പാക്കും. പ്രൈമറി ക്ലാസുകളിൽ അടിസ്ഥാന ഗണിതശേഷി പ്രവർത്തനാധിഷ്ഠിതമായി കുട്ടികളിലെത്തിക്കുകയാണ് ലക്ഷ്യം. 

മഞ്ചാടി നൂതനാശയ ഗണിതപരിപാടിയുടെ ദ്വീദിന ശില്പശാല സമാപന ചടങ്ങിൽ അധ്യാപകർക്ക് ഡയറ്റ് ഫാക്കൾട്ടി നാരായണൻ ഇ.വി കിറ്റ് കൈമാറി

കിറ്റ് വിതരണോദ്ഘാടന ചടങ്ങിൽ ബേക്കൽ ബി പി സി അബ്ദുൾ സലാം, ആർ പി മാരായ തമ്പാൻ, സൗമ്യ എന്നിവർ സംസാരിച്ചു.

No comments