Breaking News

നിരവധി കേസുകളിൽ പ്രതിയായ ഏഴാംമൈൽ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


അമ്പലത്തറ  : കഞ്ചാവ് കടത്ത്, അടിപിടി, തട്ടി കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഏഴാംമൈൽ കായലടുക്കത്തെ ഡോക്ടർ അന്തുക്ക എന്ന് വിളിക്കുന്ന അബ്ദുൽ ഖാദറിന്റെ മകൻ റംഷീദ് എന്ന കിച്ചുവി (33)നെയാണ് അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ കെ പി ഷൈനും സംഘവും ചേർന്ന് പിടികൂടിയത്. കാപ്പ ചുമത്തിയ വിവരമറിഞ്ഞ് ഒളിവിലായിരുന്ന റംഷിദിനെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് അറസ്റ്റ് ചെയ്തത് .ബംഗ്ളൂരു, മുംബൈ, നേപ്പാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം നാട്ടിലെത്തിയ വിവരം ലഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

No comments