കെ സുരേഷ് എന്റോവ്മെന്റ് കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിന് നൽകി
കരിന്തളം : ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗമായിരിക്കെ മരണപെട്ട . കെ സുരേഷിന്റെ സ്മരണാർത്ഥം ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ സുരേഷ് സ്മാരക എന്റോവമെന്റ് 2009 മുതൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിദ്യാലയങ്ങക്ക് നൽകി വരുന്നു.ഈ വർഷത്തെ എന്റോവ്മെന്റ് കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വിതരണം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി.പാറക്കോൽ രാജൻ, സ്കൂൾ ഹെഡ്മാസ്റ്റർ സജി കെ ജോൺ, പി ടി എ പ്രസിഡന്റ് വി വി രാജ്‌മോഹൻ, പി.വി.സിനീഷ് കുമാർ,പി സുജിത്ത് കുമാർ,വി മുകേഷ്, അഗജ എ ആർ, സച്ചിൻ ഒ എം,അമൽ തങ്കച്ചൻ,പി അമൃത എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു
No comments