കാസർകോട് മെഡിക്കൽ കോളേജിന് അനുമതി
കാസറഗോഡ്: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അംഗീകാരം നേടാനായത്. എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എൻ.എ നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചത് ....
കാസർകോടിന് ഒരു ഓണസമ്മാനം!
ഏറെ നാളത്തെ കാത്തിരിപ്പിനും ഇടപെടലുകൾക്കും ഫലമുണ്ടായിരിക്കുന്നു. അൽപ്പം മുമ്പാണ് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ഫോണിൽ വിളിച്ചത്. ആ വിവരം കേട്ടപ്പോൾ അതിരറ്റ സന്തോഷവും ആനന്ദവുമുണ്ടായി. കാസർകോട് മെഡിക്കൽ കോളേജിന് കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നു.
2013-ൽ തറക്കല്ലിട്ട കാസർകോട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാവുകയാണ്. ഓണം ആഘോഷിക്കുന്ന വേളയിൽ കാസർകോട് നിയോജക മണ്ഡലത്തിലെ വിശിഷ്യ കാസർകോട് ജില്ലയിലെ ജനങ്ങളെ ഈ വിവരം അഭിമാനത്തോടെ അറിയിക്കുന്നു.
No comments