Breaking News

പാലക്കുന്ന് പള്ളത്ത് വാഹനാപകടം; കാറുമായി കൂട്ടിയിടിച്ച ലോറി തലകീഴായി മറിഞ്ഞു


കാഞ്ഞങ്ങാട് : കാസര്‍കോട് സംസ്ഥാനപാത പാലക്കുന്ന് പള്ളത്ത് കാറുമായി കൂട്ടിയിടിച്ച ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് ടയറുമായി പോവുകയായിരുന്ന ലോറി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.


No comments