കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റിന് പുതിയ ഭാരവാഹികൾ
രാജപുരം: കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനവും, 2025-27 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, സുരക്ഷാ പദ്ധതി സര്‍ട്ടിഫിക്കറ്റ് , ഫോസ്ട്രക്ക് ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, ജില്ലാ ട്രഷര്‍ രഘുവീര്‍ പൈ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികള്‍ : സജീവര്‍ഗീസ് (പ്രസിഡന്റ്) , സതീശന്‍ പാണത്തൂര്‍ (സെക്രട്ടറി).
No comments