വഴി സൗകര്യമില്ലാതെ ദുരിതത്തിലായ കുടുംബത്തിന് വഴി സൗകര്യം ഒരുക്കി കോളിച്ചാൽ ലയൺസ് ക്ലബ് പ്രവർത്തകർ
കോളിച്ചാൽ: സ്വന്തം പുരയിടത്തിലേക്ക് വഴി സൗകര്യമില്ലാതെ ദുരിതത്തിലായ ഭിന്നശേഷിക്കാരൻ ഉൾപ്പെട്ട കുടുംബത്തിന് വഴി സൗകര്യം ഒരുക്കി കോളിച്ചാൽ ലയൺസ് ക്ലബ് പ്രവർത്തകർ. കോളിച്ചാൽ പ്രാന്തർകാവിലെ പൊതു പ്രവർത്തകനായിരുന്ന മയിലാടിയിൽ ജോസഫിനും കുടുംബത്തിനുമാണ് ലയൺസ് പ്രവർത്തകർ സഹായ ഹസ്തവുമായി എത്തിയത്. വഴി സൗകര്യം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം കുര്യാക്കോസ് കുടുംബത്തിനായി തുറന്നു കൊടുത്തു. ക്ലബ്ബ് പ്രസിഡന്റ് സി. ഒ. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എൻ. വിൻസെന്റ്, ലയൺസ് ക്ലബ് ഭാരവാഹികളായ എ പി ജയകുമാർ, ഷാജി ജോസഫ്, പി. എസ്. ഷാജു, ബെന്നി എബ്രഹാം, ഇല്ലിക്കൽ ജോർജ് കുട്ടി, ജോമിഷ് കെ ജോൺ, അനിതകുമാരി, തുടങ്ങിയവർ സംബന്ധിച്ചു
No comments