കോടോം ബേളൂർ ഗവ. ഐടിഐക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
രാജപുരം : 2017 ൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ കോടോത്ത് പ്രവർത്തനം ആരംഭിച്ച ഗവൺമെൻ്റ് ഐടിഐക്ക് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു. കാഞ്ഞങ്ങാട് എംഎൽഎ ഈ ചന്ദ്രശേഖരൻ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജോയിൻ ഡയറക്ടർ സുധാശങ്കർ ആർ സ്വാഗതം പറഞ്ഞു.
അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടിവി ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കുഞ്ഞികൃഷ്ണൻ സൂര്യ ഗോപാലൻ, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് പി വാസുദേവൻ, അനൂപ് വികെ, മധു ടി.പി,
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി ഗോവിന്ദൻ, ടി.കെ രാമചന്ദ്രൻ, എ രാമചന്ദ്രൻ,പിടിഎ വൈസ് പ്രസിഡണ്ട് പി അനിത, വി പങ്കജാക്ഷൻ, എം ശാംജിത്ത്, ഐടിഐ പ്രിൻസിപ്പൽ സുദീഷ് ബാബു ഇ കെ തുടങ്ങിയവർ സംസാരിച്ചു.
No comments