Breaking News

കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബി.സജിത്ത് ലാൽ ആണ് മരിച്ചത്


പെരിയ : കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. തടിയൻ വളപ്പ് കഴുങ്ങിനടിയിലെ ബാലകൃഷ്ണൻ -വിനോദിനി ദമ്പതികളുടെ മകൻ ബി.സജിത്ത് ലാൽ (25 )ൻറെ മൃതദേഹമാണ് ഇന്ന് ഉച്ചകഴിഞ്ഞ്കാ ണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ പെരിയ ബങ്കാട് കായക്കുന്ന് പുഴയിൽ നിന്ന് കണ്ടെത്തിയത്. തിരുവോണ ദിവസം ആയം കടവ് പാലത്തിന് മുകളിൽ ഇരുചക്ര വാഹനം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ഹെൽമറ്റ് പാലത്തിന് താഴെ നിന്നും കിട്ടിയിരുന്നു.ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.പെരിയയിലെ ടൊയോട്ട കമ്പനിയിലെ ജീവനക്കാരനാണ്.

സഹോദരങ്ങൾ: സനില, സജിന.

No comments