കാട്ടുപന്നി ആക്രമണത്തിൽ പൊറുതി മുട്ടി കോളംകുളത്തെ കർഷകർ
കോളംകുളം : ജില്ലയുടെ മലയോര മേഖലയായ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്തെ ഒട്ടുമിക്ക കർഷകരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ ആണ് കാട്ടുപന്നി കൂട്ടമായി എത്തി കൃഷി നശിപ്പിക്കാത്ത കർഷകരുടെ എണ്ണം തീരെ കുറവാണ്. ഇന്നലെ മാത്രം കോളംകുളത്തെ ഹരീഷിന്റെ 30ഓളം മരിച്ചിനി ആണ് നശിപ്പിച്ചത്. കോളംകുളത്തെ തന്നെ നളിനിയുടെയും ടോമിയുടെയും കപ്പ കിഴങ്ങ് പന്നിക്കുട്ടം നശിപ്പിച്ചുട്ടുണ്ട്. അത് കൂടാതെ തമ്പാൻ നായരുടെ മധുരക്കിഴങ് കൃഷിയും ഇതേ പന്നിക്കൂട്ടം നശിപ്പിച്ചാണ് പോയത്. മറ്റൊരു കർഷകനായ സിബിയുടെ കപ്പ കൃഷി നശിപ്പിച്ചത് മയിൽ ആണ്. പന്നികുട്ടത്തിന്റെ അക്രമം കാരണം മൂന്ന് വർഷക്കാലം ആയി അഞ്ചുപൊതിപാട് വയലിലും കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.കോളംകുളത്തെയും ചുറ്റുപാടും ഉള്ള ഒട്ടനവധി കർഷകർ പന്നി പേടിയിൽ വർഷങ്ങളായി ടാപ്പിംഗ് നിർത്തിയവരും ഉണ്ട്. പന്നിയെ കൂടാതെ വന്നതോട് ചേർന്ന് കിടക്കുന്ന ഓമനങ്ങാനം മേഖലയിൽ കുരങ്ങ് ശല്യവും രൂക്ഷമാണ്. പെരളം, പുലയനടുക്കം, മങ്കൈമൂല, കാളമൂല തുടങ്ങിയ സ്ഥലങ്ങളിലും കർഷകർക്ക് ഇതേ അവസ്ഥ ആണ്. പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതിനാൽ ഒട്ടുമിക്ക കർഷകരും കൃഷി ഉപേക്ഷിക്കുകയാണ് ചെയുന്നത്.പകൽ സമയങ്ങളിൽ പോലും പന്നികുട്ടങ്ങളെ കാണാമെന്ന സ്ഥിതി ആണ്
No comments