Breaking News

ടോൾ ബൂത്തിനെതിരേ കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു

കുമ്പള : ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയിൽ നിർമിക്കുന്ന ടോൾ ബൂത്തിനെതിരേ കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

ഡിവൈഡറുകൾ തള്ളിയിട്ട് വന്ന പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.

ദേശീയപാത വികസനത്തിനും റോഡ് നിർമാണത്തിനും വേണ്ടി ഭൂമിയും വീടുകളും വിട്ടുകൊടുത്തു സഹകരിച്ചിട്ടും അതേ ജനങ്ങൾക്ക് മേൽ ടോൾ ചുങ്കം ചുമത്തുന്നത് അനീതിയാണെന്ന് സമരത്തിൽ പ്രസംഗിച്ച എംഎൽഎമാർ അടക്കമുള്ള നേതാക്കൾ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 12 മണിയോടെ കുമ്പള ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് ടോൾ പ്ലാസ നിർമാണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിങ്കളാഴ്ച നടന്നത് നാലാമത്തെ പ്രതിഷേധ മാർച്ചാണ്.

No comments