കള്ളാർ ചെറുപനത്തടി ഉന്നതിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
പനത്തടി : കള്ളാർ ചെറുപനത്തടി ഉന്നതിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഉന്നതി നിവാസികളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് വിവരം അറിയിക്കുകയും അവിടെ നിന്ന് സ്നേക്ക് ക്യാച്ചർ റെജി പാണത്തൂരും ഡിഎഫ്ഒമാരായ വിഷ്ണുവും, വിനീതും സംഭവ സ്ഥലത്ത് എത്തി മൂർഖനെ പിടികൂടി. പിടികൂടിയ പാമ്പിനെ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറ്റം ചെയ്തു.
No comments